ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തത്തെ യുഡിഎഫിനും കോണ്‍ഗ്രസിനും ഭയം

ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തത്തെ യുഡിഎഫും കോണ്‍ഗ്രസും ഭയക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പാലായില്‍ ജാഥയുടെ ഭാഗമായി പൊതുയോഗം നടത്താന്‍ പാടില്ലെന്ന UDFന്റെ പരാതിക്ക് കാരണം ഇതാണെന്നും അദ്ദേഹം ആരോപിച്ചു.

എംവി ഗോവിന്ദന്‍ മാസ്റ്റര്‍ നയിക്കുന്ന ജനകീയ പ്രതിരോധജാഥക്ക് രണ്ടാം ദിനവും കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. രാവിലെ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിലായിരുന്നു ആദ്യ സ്വീകരണം. തുടര്‍ന്ന്, പാലായില്‍ എത്തിയ ജാഥാ ക്യാപ്റ്റനെ സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിയുമെത്തി. പാലായില്‍ പൊതുയോഗം നടത്താന്‍ പാടില്ലെന്നായിരുന്നു UDF നിലപാട്. പരിപാടി പൊളിക്കാന്‍ UDF കോടതിയെ സമീപിച്ചു. അത് കോടതി പോലും അംഗീകരിച്ചില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാടും ഏറ്റുമാനൂരിലും ജാഥയെ സ്വീകരിക്കാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലാണ് ജാഥ ഇന്ന് സമാപിക്കുക. ഇതോടെ ജാഥയുടെ കോട്ടയം ജില്ലയിലെ പര്യടനവും പൂര്‍ത്തിയാകും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാംഗങ്ങളായ പികെ ബിജു, സിഎസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെടി ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News