ഭര്‍ത്താവിന്റെ ഉപദ്രവം, യുവതി മക്കളുമൊത്ത് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി

മധ്യപ്രദേശിലെ നര്‍സിംഗ്പൂര്‍ ജില്ലയില്‍ മദ്യപാനിയായ ഭര്‍ത്താവിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി മക്കളുമൊത്ത് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യചെയ്തു. ഗദര്‍വാര റെയില്‍വേ സ്റ്റേഷനു സമീപമാണ് മുപ്പത്തെട്ടുകാരിയായ യുവതി 19 വയസുള്ള മകനും 16 വയസുള്ള മകള്‍ക്കുമൊപ്പം ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മൂന്ന് മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കിടക്കുന്നതായി കണ്ടെത്തിയത്. മകന്റെ പോക്കറ്റില്‍ നിന്ന് കണ്ടെടുത്ത കുറിപ്പില്‍, അച്ഛന്‍ പലപ്പോഴും മദ്യപിക്കുകയും ഉപദ്രിവുക്കകയും ചെയ്യുമായിരുന്നുവെന്ന് എഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News