മൂന്നാം ദിനം ഇന്ത്യ 191 റണ്‍സിന് പിന്നില്‍

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് സീരീസിലെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 99 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എന്ന നിലയില്‍. 128 പന്തില്‍ 59 റണ്‍സുമായി വിരാട് കൊഹ്‌ലിയും 54 പന്തില്‍ 16 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ശുഭ്മന്‍ ഗില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടി.

235 പന്തില്‍ 128 റണ്‍സാണ് ഒന്നാം ഇന്നിംഗില്‍ ഗില്‍ അടിച്ചുകൂട്ടിയത്. 58 പന്തില്‍ 35 റണ്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 121 പന്തില്‍ 42 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയും ഗില്ലിന് മികച്ച പിന്തുണ നല്‍കി. മാത്യു കുന്‍ മാന്‍, ടോഡ് മര്‍ഫി, നഥാന്‍ ലയണ്‍ എന്നിവര്‍ ഓസിസിന് വേണ്ടി ഓരോ വിക്കറ്റ് നേടി.

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ പരമ്പരയിലെ അവസാന മത്സരം സമനിലയിലാകാനാണ് സാധ്യത. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ അപരാജിത ലീഡുമായി 2-1ന് മുന്നിലാണ്. ഇതോടെ നിലവിലെ ജേതാക്കള്‍ എന്ന നിലയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുമെന്ന് നേരത്തെ ഉറപ്പിച്ചിരിക്കുന്നു.

ഗില്‍ ടെസ്റ്റ് കരിയറിലെ രണ്ടാം സെഞ്ച്വറിയാണ് നാലാം ടെസ്റ്റില്‍ സ്വന്തമാക്കിയത്. ചേതേശ്വര്‍ പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ 2000 ടെസ്റ്റ് റണ്‍സുകളെന്ന നേട്ടവും ആദ്യ ഇന്നിംഗ്‌സില്‍ പിന്നിട്ടു. ഒന്നാം ഇന്നിംഗ്‌സില്‍ ഓസിസ് 480 റണ്‍സാണ് നേടിയത്. ഓസ്‌ട്രേലിയക്കായി ഉസ്മാന്‍ ഖവാജ(180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവര്‍ സെഞ്ച്വറി നേടി. ഇന്ത്യയ്ക്കായി സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ 6 വിക്കറ്റ് വീഴ്ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News