നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദ്ദനം, അപലപിച്ച് എസ്എഫ്ഐ

മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദ്ദനത്തെ അപലപിച്ച് എസ്എഫ്ഐ. ക്യാമ്പസിനുള്ളില്‍ തുടര്‍ച്ചയായുള്ള വിവേചനമാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രദേശം, ഭാഷ എന്നിവ വേര്‍തിരിച്ച് അക്രമിക്കുകയാണ്. ക്യാമ്പസ് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

ക്യാമ്പസില്‍ സമാധാനപരവും സൗഹൃദപരവുമായ അന്തരീക്ഷം ഒരുക്കാന്‍ കോളേജ് അധികൃതരും കേന്ദ്ര ഗവണ്‍മെന്റും തയ്യാറാകണമെന്നും എസ്എഫ്ഐ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം വേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News