കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറി, മന്ത്രി പി രാജീവിനെ പ്രശംസിച്ച് ഹൈബി ഈഡന്‍

വ്യവസായമന്ത്രി പി രാജീവിനെ അഭിനന്ദിച്ച് ഹൈബി ഈഡന്‍ എംപി. രാജീവ് മന്ത്രിയായ ശേഷം കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം മാറിയെന്ന് ഹൈബി പറഞ്ഞു. ട്രേഡ് യൂണിയന്‍ രംഗത്ത് രാജീവിന്റെ പ്രവര്‍ത്തനപരിചയം മുതല്‍ക്കൂട്ടാവുകയാണ്. പൂട്ടിപ്പോയ ഹിന്ദുസ്ഥാന്‍ ന്യൂസ് പേപ്പര്‍ ലിമിറ്റഡ് ഏറ്റെടുത്തത് അഭിനന്ദനാര്‍ഹമാണെന്നും ഹൈബി പറഞ്ഞു.

പി രാജീവ് മന്ത്രിയായ ശേഷം കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവന്നു. തൊഴിലാളി സംഘടനയിലൂടെ കടന്നുവന്നത് കൊണ്ട് തൊഴിലിടങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ കാഴ്ച്ചപ്പാടുണ്ടെന്നും ഹൈബി ഈഡന്‍ പറഞ്ഞു. വ്യവസായശാലകള്‍ കൂടുതല്‍ തൊഴിലിടങ്ങളായും അവസരങ്ങളാക്കി മാറ്റുന്നതിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

വ്യവസായങ്ങളെക്കുറിച്ചും നിക്ഷേപങ്ങളെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവുമുള്ള വ്യക്തിയാണ് മന്ത്രി പി രാജീവ്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ ഒരു മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പരിപൂര്‍ണമായ പിന്തുണ നല്‍കുമെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News