കനാലില്‍ വീണ സ്‌കൂട്ടര്‍ യാത്രികനെ കാണാതായി

അടൂര്‍ മണക്കാല ജനശക്തി നഗറില്‍ സ്‌കൂട്ടര്‍ യാത്രികനെ കനാലില്‍ വീണ് കാണാതായി. മണക്കാല, ജനശക്തി സര്‍വോദയം അനില്‍ ഭവനത്തില്‍ അനിലിനെയാണ് കാണാതായത്. മണക്കാല പോളിടെക്‌നിക് കോളേജിലെ കാന്റീന്‍ നടത്തിപ്പുകാരനാണ് അനില്‍. നാലരയോടെയാണ് അപകടം സംഭവിച്ചത്.

സ്‌കൂട്ടറിന് അരികിലായി അനിലിന്റെ മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കനാലിന് സൈഡിലേക്ക് മറിയുകയായിരുന്നെന്ന് സാക്ഷികള്‍ പറയുന്നു. ശക്തമായ ഒഴുക്കുകാരണം അനിലിനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. അടൂര്‍ ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സ്ഥലത്തെത്തി ഇയാള്‍ക്കായി പരിശോധന തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News