ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു

ഇന്‍ഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു. ടെക് മഹീന്ദ്രയുടെ മാനേജിംഗ് ഡയറക്ടറായും സിഇഒ ആയും അദ്ദേഹം ചുമതലയേല്‍ക്കും. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇന്‍ഫോസിസില്‍ നിന്ന് പടിയിറങ്ങുന്നത്.

മുന്‍ ഇന്‍ഫോസിസ് പ്രസിഡന്റ് രവികുമാര്‍ കോഗ്‌നിസന്റ് സിഇഒ ആയി ചേര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ജോഷിയുടെ രാജി. ഇന്‍ഫോസിസില്‍, ഫിനാക്കിള്‍ (ബാങ്കിംഗ് പ്ലാറ്റ്ഫോം), അക/ഓട്ടോമേഷന്‍ പോര്‍ട്ട്ഫോളിയോ എന്നിവ ഉള്‍പ്പെടുന്ന ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് & ഹെല്‍ത്ത്കെയര്‍, സോഫ്റ്റ്വെയര്‍ ബിസിനസുകളുടെ തലവനായിരുന്നു മോഹിത്. ഇന്റേണല്‍ സിഐഒ ഫംഗ്ഷന്റെയും ഇന്‍ഫോസിസ് നോളജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ചുമതലയും അദ്ദേഹത്തിനായിരുന്നു.

വിരമിച്ച എംഡിയും സിഇഒയുമായ സിപി ഗുര്‍നാനിക്ക് പകരക്കാരനായാണ് മോഹിത് ജോഷിയെ ടെക് മഹീന്ദ്ര നിയമിച്ചിട്ടുള്ളത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സാങ്കേതിക ഉപദേശക വിഭാഗം മുന്‍ ഇന്‍ഫോസിസ് ചെയര്‍മാനെ 2023 ഡിസംബര്‍ 20 മുതല്‍ 2028 ഡിസംബര്‍ 19 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ജൂണ്‍ വരെ ജോഷി ഇന്‍ഫോസിസില്‍ തുടരും. അദ്ദേഹം അവധിയിലായിരിക്കുമെന്നും കമ്പനിയുമായുള്ള അവസാന തീയതി 2023 ജൂണ്‍ 9 ആയിരിക്കുമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇന്‍ഫോസിസ് അറിയിച്ചു. ജോഷിയെ വിട്ടയക്കാന്‍ ഐടി ഭീമന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ സേവനങ്ങള്‍ നിലനിര്‍ത്താന്‍ അവസാന നിമിഷം വരെ ശ്രമം നടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News