ബാല്യകാലത്ത് പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ

ബാല്യകാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായതായി വെളിപ്പെടുത്തി ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ബാല്യത്തില്‍ പിതാവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് സ്വാതിയുടെ വെളിപ്പെടുത്തല്‍. നാലാം ക്ലാസ് വരെ പിതാവിനൊപ്പം താന്‍ താമസിച്ചിരുന്നു. ഇതിനിടക്ക് പല തവണ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നും സ്വാതി പറഞ്ഞു.

അച്ഛന്‍ വീട്ടില്‍ വരുമ്പോള്‍ തന്നെ തനിക്ക് ഭയമായിരുന്നു. പലപ്പോഴും പേടിച്ച് കട്ടിലിനടിയില്‍ ഒളിച്ചിരുന്നിട്ടുണ്ട്. പിതാവ് പലപ്പോഴും മുടിക്ക് കുത്തിപ്പിടിച്ചിരുന്നു. ഇത് തനിക്ക് കടുത്ത വേദനയാണ് സമ്മാനിച്ചതെന്നും സ്വാതി പറഞ്ഞു. ഒരുപാട് വേദനകള്‍ അനുഭവിച്ച ഒരാള്‍ക്ക് മാത്രമേ മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാവുകയുള്ളൂവെന്നും സ്വാതി പറഞ്ഞു.

ഇത്തരത്തില്‍ പീഡനത്തിനിരയാകുന്ന കുട്ടികളെ സഹായിക്കണമെന്ന് അന്ന് തന്നെ വിചാരിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന പുരുഷന്‍മാരെ പാഠം പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്വാതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News