ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ എന്നിവരുടെ രക്തദാന വിലക്കിന് കാരണം വ്യക്തമാക്കി കേന്ദ്രം സുപ്രീംകോടതിയില്‍

ട്രാന്‍സ്ജെന്‍ഡര്‍, സ്വവര്‍ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗക്കാരില്‍ എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് എന്നിവ കൂടുതലായതിനാലാണ് രക്തദാനത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ രണ്ട് വിഭാഗങ്ങളെയും രക്തദാനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന വിഷയം വിദഗ്ധര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂടാതെ, പല യൂറോപ്യന്‍ രാജ്യങ്ങളിലും ലൈംഗികമായി സജീവമായ മിക്ക സ്വവര്‍ഗാനുരാഗികളെയും സമാനമായി ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ട്രാന്‍സ്ജെന്‍ഡര്‍മാരെയും സ്വവര്‍ഗാനുരാഗികളെയും രക്തം ദാനം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുന്നത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. ഭിന്നലിംഗക്കാരെയും സ്വവര്‍ഗാനുരാഗികളെയും രക്തം ദാനം ചെയ്യുന്നതില്‍ നിന്ന് വിലക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ രക്തദാതാക്കളുടെ മാര്‍ഗനിര്‍ദ്ദേശം നിലവിലുണ്ട്. അതിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ലിംഗ വ്യക്തിത്വത്തിന്റെയും ലൈംഗിക ആഭിമുഖ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒഴിവാക്കല്‍ തികച്ചും ഏകപക്ഷീയമാണ്. ഇത്തരം വിലക്കുകള്‍ യുക്തിരഹിതവും വിവേചനപരവും അശാസ്ത്രീയവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News