അടിയന്തിരാവസ്ഥയെ പിന്തുണയ്ക്കണമെന്ന് കരുണാനിധിയോട് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടു: എംകെ സ്റ്റാലിന്‍

അടിയന്തിരാവസ്ഥയെ എതിര്‍ക്കരുതെന്ന് അന്ന് തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെയോട് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ ജീവനേക്കാള്‍ ജനാധിപത്യമാണ് തനിക്ക് വലുതെന്ന് പറഞ്ഞ് അതിനെ കരുണാനിധി തള്ളിക്കളഞ്ഞതായും സ്റ്റാലിന്‍ വ്യക്തമാക്കി.

പിന്നീട്, മറീന ബീച്ചില്‍ നടന്ന പൊതുയോഗത്തില്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായി കരുണാനിധി പ്രമേയം അവതരിപ്പിച്ചു. ഉടന്‍ തന്നെ ഡിഎംകെ സര്‍ക്കാരിനെ പിരിച്ചുവിട്ടു. തന്നെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തെന്നും സ്റ്റാലിന്‍ പറഞ്ഞു. അടിയന്തിരാവസ്ഥയെ എതിര്‍ത്ത് ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിച്ചതിനാലാണ് കരുണാനിധിക്ക് അധികാരം നഷ്ടമായതെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഒരു പ്രതിസന്ധിയില്‍ സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നു ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

എഐഎഡിഎംകെ, ഡിഎംഡികെ എന്നീ പാര്‍ട്ടികളില്‍ നിന്നും ഡിഎംകെയില്‍ ചേര്‍ന്നവരെ സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എംകെ സ്റ്റാലിന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News