ഡിജിറ്റലായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, വീട്ടിലിരുന്ന് വോട്ടു ചെയ്യാന്‍ കഴിയുന്നതടക്കമുള്ള സൗകര്യങ്ങള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പരിഷ്‌ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍
വയോധികര്‍ക്ക് വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യമാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം.

80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാനുള്ള വോട്ട് ഫ്രം ഹോം സൗകര്യമേര്‍പ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 80 വയസിന് മുകളിലുള്ളവര്‍ക്ക് ആദ്യമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്തുന്നത്. വിഎഫ്എച്ച് പുതിയ നടപടിയാണെങ്കിലും വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുമെന്നും മുഴുവന്‍ നടപടികളും വീഡിയോയില്‍ പകര്‍ത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്ക് ‘സക്ഷം’ എന്ന മൊബൈല്‍ ആപ്ലിക്കേഷനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് ലോഗിന്‍ ചെയ്യാനും വോട്ടുചെയ്യാനുള്ള സൗകര്യം തെരഞ്ഞെടുക്കാനും കഴിയുമെന്ന് രാജീവ് കുമാര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രികകളും സത്യവാഗ്മൂലങ്ങളും സമര്‍പ്പിക്കുന്നതിനായി മറ്റൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തി. ‘സുവിധ’ എന്ന പേരിലാണ് ഈ ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗങ്ങള്‍ക്കും റാലികള്‍ക്കും അനുമതി തേടുന്നതിനും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനും സുവിധ ആപ്ലിക്കേഷനില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെക്കുറിച്ച് വോട്ടര്‍മാര്‍ക്ക് സുവിധയിലൂടെ അഭിപ്രായം അറിയിക്കാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആപ്ലിക്കേഷനില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News