ചന്ദ്രനെ കീഴടക്കാന്‍ വീണ്ടും നാസ, സഞ്ചാരികളെ ഏപ്രില്‍ 3ന് പ്രഖ്യാപിക്കും

നാസയുടെ ചാന്ദ്രദൗത്യത്തില്‍ സഞ്ചാരികള്‍ ആരെന്ന് ഉടന്‍ അറിയാം. ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന 4 ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് നാസ പ്രഖ്യാപിക്കും. ഈ ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്പേസ് എജന്‍സിയുടെ ഒരു സഞ്ചാരിയുമാണ് ചന്ദ്രനിലേക്ക് പുറപ്പെടുക. 22 ലക്ഷം കിലോമീറ്ററാണ് യാത്രാദൈര്‍ഘ്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ സഹായത്തോടെ ഓറിയോണ്‍ പേടകത്തിലായിരിക്കും ചന്ദ്രനിലേക്കുള്ള യാത്ര.

ആര്‍ട്ടെമിസ് ദൗത്യത്തിലെ ആദ്യ മനുഷ്യയാത്രയാണിത്. ചന്ദ്രനില്‍ ദീര്‍ഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News