കോൺഗ്രസ് അധ്യാപകസംഘടനാ പരിപാടിയിൽ സംഘപരിവാർ സംഘടനാ നേതാവ്

കോൺഗ്രസ് അധ്യാപകസംഘടനാ പരിപാടിയിൽ പങ്കെടുത്ത് സംഘപരിവാർ സംഘടനാ നേതാവ്. വി.ഡി സതീശൻ ഉദ്ഘാടകനായി എത്തേണ്ട പരിപാടിയിലാണ് പ്രതിനിധിയായി സംഘപരിവാർ സംഘടനാ നേതാവായ ഉണ്ണികൃഷ്ണൻ ശ്രീശൈലം പങ്കെടുത്തത്.

കോൺഗ്രസിന്റെ കോളേജ് അധ്യാപകരുടെ സംഘടനയായ കേരള പ്രൈവറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായാണ് ഉണ്ണികൃഷ്ണൻ ശ്രീശൈലം പങ്കെടുത്തത്. ബിജെപിയുടെ സാംസ്കാരിക സംഘടനയായ തപസ്യയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡൻറാണ് എസ് ഉണ്ണികൃഷ്ണൻ. വി.ഡി സതീശൻ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. അസൗകര്യം കാരണം എം.കെ രാഘവൻ എംപിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ഗോവ സർവ്വകലാശാലയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ശ്രീശൈലം ഉണ്ണികൃഷ്ണനെ ബിജെപി പ്രതിനിധിയായി നാമനിർദ്ദേശം ചെയ്തത് ഗവർണർ കൂടിയായ അഡ്വ. പി എസ് ശ്രീധരൻപിള്ളയാണ്. നേരത്തെ ബിജെപിയുടെ ഉന്നതവിദ്യാഭ്യാസ സംഘ് ഭാരവാഹിയായിരുന്നു ഉണ്ണികൃഷ്ണൻ. ബിജെപിക്ക് കോളേജ് അധ്യാപകസംഘടനയില്ലാത്തതുകൊണ്ടാണ് കോൺഗ്രസ് സംഘടനാ പരിപാടിക്ക് എത്തിയത് എന്നാണ് ശ്രീ ശൈലം ഉണ്ണികൃഷ്ണൻ്റെ വിശദീകരണം. ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നിയന്ത്രിച്ച പരിപാടിയിൽ ആണ് സംഘപരിവാർ നേതാവിൻ്റെ സാന്നിദ്ധ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News