ചക്കക്കൊമ്പൻ തട്ടിയിട്ടു, കർഷകന് പരുക്ക്

ചിന്നക്കനാൽ എൺപതേക്കറിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കർഷകനെ ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു. രാജാക്കാട് തയ്യിൽ ജോണിയെയാണ് ചക്കക്കൊമ്പൻ എന്ന് പേരുള്ള ആന തട്ടിയിട്ടത്. ജോണി രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പരുക്കുകളോടെ ചികിത്സയിലാണ്.

ചിന്നക്കനാൽ ബി.എൽ റാമിലുള്ള തന്റെ ഏലത്തോട്ടത്തേക്ക് പണിക്കാർക്കുള്ള ഭക്ഷണവുമായി ബൈക്കിൽ പോകവെയാണ് ജോണി കാട്ടാനയുടെ മുൻപിൽ പെട്ടത്. റോഡിൽ നിലയുറപ്പിച്ച ഒറ്റയാനെ അടുത്തെത്തിയപ്പോൾ മാത്രമാണ് ജോണി കണ്ടത്. ഒറ്റയാൻ ബൈക്കിൽ‍ തുമ്പിക്കൈകൊണ്ട് തട്ടി. ആക്രമിക്കാൻ എത്തിയ കാട്ടാനയുടെ മുമ്പിൽ നിന്നും തലനാരിഴയ്ക്കാണ് ജോണി രക്ഷപ്പെട്ടത്. പ്രാണരക്ഷാർത്ഥം അടുത്ത ജലാശയത്തിലേക്ക് ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരാണ് ജോണിയെ ആശുപത്രിയിലെത്തിച്ചത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പിന്നീട് ഒറ്റയാനെ കാട്ടിലേക്ക് തുരത്തി. ചിന്നക്കനാൽ, ആനയിറങ്കൽ, പൂപ്പാറ മേഖലകളിലെ ജനവാസമേഖലകളിലിറങ്ങി ഭീതി പരത്തുന്ന ചക്കക്കൊമ്പനാണ് ജോണിയെ ആക്രമിച്ചതെന്ന് നാട്ടുകാരാണ് സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News