‘തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ’, മഞ്ജു വാര്യര്‍

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ടെന്ന് നടി മഞ്ജു വാര്യര്‍. ഈ ദുരവസ്ഥ എന്ന് തീരുമെന്നറിയാതെ കൊച്ചിയും നമ്മുടെ മനസും നീറിപ്പുകയുകയാണെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാമെന്നും എത്രയും വേഗംതന്നെ കൊച്ചി സ്മാര്‍ട്ടായി മടങ്ങി വരുമെന്നും മഞ്ജു വാര്യര്‍ കുറിച്ചു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്

”ഈ ദുരവസ്ഥ എന്നു തീരുമെന്നറിയാതെ കൊച്ചി നീറി പുകയുന്നു. ഒപ്പം നമ്മുടെ മനസ്സും. തീയണയ്ക്കാന്‍ പെടാപ്പാടുപെടുന്ന അഗ്‌നിശമന സേനയ്ക്ക് സല്യൂട്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പാലിക്കാം. തീയും പുകയും പരിഭ്രാന്തികളും എത്രയും വേഗം അണയട്ടെ. കൊച്ചി സ്മാര്‍ട്ട് ആയി മടങ്ങി വരും!”

അതേസമയം, കൊച്ചി ബ്രഹ്മപുരം മാലിന്യ നിക്ഷേപ പ്ലാന്റിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച നിരീക്ഷണ സമിതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് തീരുമാനിച്ച ആരോഗ്യ സര്‍വേയും ചൊവ്വാഴ്ച ആരംഭിക്കും. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News