സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെതിരായി ജാഗ്രത വേണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മപ്പെടുത്തി.

അദാനിയെ സംരക്ഷിക്കാന്‍ കേന്ദ്രം വളഞ്ഞവഴി സ്വീകരിക്കുകയാണെന്നും
എയര്‍പോര്‍ട്ടുകളില്‍ യൂസര്‍ ഫീ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന അധികൃതര്‍ ഏപ്രില്‍ മുതല്‍ ആയിരം രൂപ കൂട്ടുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയം തലയോലപ്പറമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രഹ്മപുരം വിഷയത്തില്‍ വലിയ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ഉത്തരവാദികള്‍ക്ക് എതിരായി ശക്തമായ നടപടി സ്വീകരിക്കുമെന്നും എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News