ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

ലോകത്തിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളിലൊന്നായ ഇന്തോനേഷ്യയിലെ മൗണ്ട് മെറാപ്പി പൊട്ടിത്തെറിച്ചു. ഏഴു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ ഗ്രാമങ്ങളെ പുകയും ചാരവും മൂടി. ആളപായമൊന്നുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് രാജ്യത്തിന്റെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.

ചാരമേഘം കൊടുമുടിയില്‍ നിന്ന് 9,600 അടി (3,000 മീറ്റര്‍) ഉയരത്തില്‍ എത്തിയതായി മെറാപ്പി അഗ്‌നിപര്‍വ്വത നിരീക്ഷണാലയം വ്യക്തമാക്കി. സ്‌ഫോടനത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പര്‍വ്വതത്തില്‍ നിന്നും മൂന്ന് മുതല്‍ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖല അപകട മേഖലയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇന്തോനേഷ്യയിലെ ഏറ്റവും സജീവമായ അഗ്‌നിപര്‍വ്വതങ്ങളില്‍ ഒന്നായ മെറാപ്പിക്ക് 9,721 അടി ഉയരമുണ്ട്. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന ജാഗ്രതാ തലത്തിലുള്ള അഗ്‌നി പര്‍വ്വതമാണിത്. 2010-ലാണ് അവസാനമായി ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 300-ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News