ഐ.എസ്.എല്‍ ആദ്യ ഫൈനലിസ്റ്റ് ആര്? ഇന്നറിയാം

ഐഎസ്എല്ലില്‍ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ബംഗളൂരു എഫ്.സിയും മുംബൈ സിറ്റി എഫ്.സിയും തമ്മിലുള്ള രണ്ടാം പാദ സെമിഫൈനല്‍ മത്സരം ഇന്ന് വൈകീട്ട് നടക്കും.

ആദ്യപാദ സെമിഫൈനലില്‍ ഒരു ഗോളിന് ബംഗളൂരു എഫ്.സി വിജയിച്ചിരുന്നു. സുനില്‍ ഛേത്രിയാണ് ബെംഗളുരുവിന്റെ ഗോള്‍ നേടിയത്. അതിനാല്‍ ഒരു സമനില മാത്രം മതിയാകും ബംഗളുരുവിന് സെമിയിലെത്താന്‍. പക്ഷെ മുംബൈ സിറ്റിക് ജയത്തില്‍ കുറഞ്ഞതല്ലാതെ ഒന്നും ചിന്തിക്കാന്‍ സാധിക്കില്ല. തോല്‍വിയറിയാതെ മുന്നേറി ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈയ്ക്ക് ആദ്യപാദ സെമിയില്‍ ഉള്‍പ്പടെ അവസാന മൂന്ന് കളികളിലും അടി തെറ്റി. ഇതില്‍ രണ്ടും ബെംഗളൂരു എഫ്‌സിക്കെതിരെ ആയിരുന്നു എന്നതാണ് മുംബൈയുടെ ആശങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News