കൊച്ചിയില്‍ പരീക്ഷകള്‍ സുഗമമായി നടക്കുന്നു, വി.ശിവന്‍കുട്ടി

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാറ്റിവെക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പരീക്ഷകള്‍ നടക്കുന്നത്. ഇപ്പോള്‍ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയോ ബുദ്ധിമുട്ടോ ഇല്ല. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള കുട്ടികളുടെ പരീക്ഷകള്‍ ഉടനെ നടക്കാന്‍ പോകുന്നുവെന്നും പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News