കടം തീർക്കാൻ അംബുജ സിമൻറ്സിന്റെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്

കടമടച്ചുതീർക്കാൻ അംബുജ സിമൻറ്സിന്റെ ഓഹരികൾ വിൽക്കാൻ അദാനി ഗ്രൂപ്പ്. നാലര ശതമാനം ഓഹരികൾ വിറ്റ് 3000 കോടി സ്വരൂപിക്കുകയാണ് ലക്ഷ്യം. അതേസമയം അദാനി കമ്പനികളുടെ ഭരണനിർവഹണം നേരായ രീതിയിലല്ലെന്നാണ് മോർഗൻ ആൻഡ് സ്റ്റാൻലിയുടെ റിപ്പോർട്ട്.

ഒന്നരമാസം മുമ്പ് പുറത്തിറങ്ങിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഉയർന്നിരുന്ന പ്രധാന വിമർശനം വൻ കടബാധ്യതയും ഓഹരി ഊതിപ്പെരുപ്പിക്കലുമായിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് 60 ശതമാനത്തോളം പൊളിഞ്ഞു പാളീസായ അദാനി തിരിച്ചുവരവിനായി ആദ്യം ലക്ഷ്യം ഇടുന്നത് കടമടച്ചുതീർക്കലാണ്.

രണ്ടുവർഷം മുമ്പ് വാങ്ങിയ അംബുജ സിമൻറ് കമ്പനിയുടെ നാലര ശതമാനം ഓഹരി വിറ്റ് 3380 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. അദാനിയുടെ മൗറീഷ്യൻ കടലാസ് കമ്പനികളായ ഹോൾഡറിൻഡ്, എൻഡവർ എന്നിവയുടെ ഉടമസ്ഥതയിലാണ് എസിസിയും അംബുജയും. സ്വിറ്റ്സർലൻഡിലെ സിമൻറ് ഭീമന്മാരായ ഹോൾസിമ്മിൽ നിന്ന് കമ്പനി വാങ്ങിയെടുത്തത് തന്നെ 14 ബാങ്കുകളിൽ നിന്ന് കടം വാങ്ങിയാണ്.

ഓഹരി വിപണിയിൽ ചെറിയ തിരിച്ചുവരവുകൾ നടത്തുന്നുണ്ടെങ്കിലും അദാനി കമ്പനികളുടെ ഭരണനിർവഹണത്തിൽ മാർഗൻ ആൻഡ് സ്റ്റാൻലി സംശയം രേഖപ്പെടുത്തുന്നുണ്ട്. മാർച്ച് 3ന് MSCI അദാനി കമ്പനികളുടെ അപകടസാധ്യത നിരക്ക് minorൽ നിന്ന് moderate ആയി മാറ്റിയിരുന്നു. അദാനിയൻ കമ്പനികളുടെ കണക്ക് സൂക്ഷിപ്പിലും നിക്ഷേപ മൂല്യനിർണയത്തിലും മോർഗൻ ആൻഡ് സ്റ്റാൻലി പരിശോധന നടത്തിയേക്കും എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News