ജാഥ പുന്നപ്ര വയലാറിന്റെ വിപ്ലവ മണ്ണിലേക്ക്

ജനകീയ പ്രതിരോധജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ചേര്‍ത്തലയ്ക്ക് സമീപം തവണക്കടവില്‍വെച്ച് ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍മാസ്റ്ററെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

നാല് സ്വീകരണവേദികളിലൂടെയാണ് ജാഥ ഇന്ന് കടന്നുപോകുക. ആലപ്പുഴയിലെ ആദ്യ സമ്മേളനവേദി തുറവൂരാണ്. തുടര്‍ന്ന് ചേര്‍ത്തലയിലും, കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലും സമ്മേളനം നടക്കും. വൈകീട്ട് 4 മണിയോടെ ഹരിപ്പാട് വെച്ചുനടക്കുന്ന സ്വീകരണത്തിനുശേഷം സമാപനവേദിയായ ആലപ്പുഴ ബീച്ചിലേക്ക് ജാഥ കടക്കും.

പുന്നപ്ര വയലാറിന്റെ മണ്ണില്‍ ജാഥ എത്തുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ആവേശത്തിലാണ്. നിരവധി പേരാണ് ബോട്ടുകളിലും വഞ്ചികളിലും മറ്റും ജാഥയെ അഭിവാദ്യം ചെയ്യാന്‍ എത്തുന്നത്. കേരളത്തിന്റെ നെല്ലറയും, പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നുമായ കുട്ടനാട്ടിലും വലിയ വരവേല്‍പ്പാണ് ജാഥയ്ക്ക് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News