പുരുഷ സുഹൃത്തിനെ കാണാനെത്തിയ എയര്‍ഹോസ്റ്റസ് ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ച നിലയില്‍, മലയാളി കസ്റ്റഡിയില്‍

പുരുഷ സുഹൃത്തിനെ കാണാനെത്തിയ എയര്‍ഹോസ്റ്റസ് ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍. ബംഗളൂരുവിലെ കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് 28കാരിയായ അര്‍ച്ചന വീണതെന്നാണ് സൂചന. ഹിമാചല്‍ പ്രദേശ് സ്വദേശിനിയാണ്. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അര്‍ച്ചന അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് സുഹൃത്ത് ആദേശ് (26) പൊലീസിനോട് പറഞ്ഞു. ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പൊലീസ് പറഞ്ഞു.

കാസര്‍ക്കോട് സ്വദേശിയാണ് ആദേശ്. അര്‍ച്ചന വീഴുന്ന സമയം താന്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നെന്നും ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News