‘വിദേശവനിതയുടെ മകന്‍ രാജ്യസ്‌നേഹിയല്ല, എടുത്ത് വെളിയില്‍ക്കളയണം’ രാഹുല്‍ ഗാന്ധിക്കെതിരെ പ്രഗ്യാ സിംഗ് ഠാക്കൂര്‍

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി പ്രഗ്യാ സിംഗ് ഠാക്കൂര്‍. ഇത്തവണ രാഹുല്‍ ഗാന്ധിക്കെതിരായാണ് പ്രഗ്യാ സിംഗ് ഠാക്കൂര്‍ വിദ്വേഷ പരാമര്‍ശം നടത്തിയിരിക്കുന്നത്. രാഹുല്‍ ഗാന്ധി രാജ്യസ്‌നേഹിയല്ലെന്നും രാജ്യത്തുനിന്ന് എടുത്ത് വെളിയില്‍ക്കളയണമെന്നുമാണ് ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമാര്‍ശം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പേരിലാണ് പ്രഗ്യാ സിംഗ് രാഹുലിനെ അധിക്ഷേപിച്ച് സംസാരിച്ചിരിക്കുന്നത്.

‘ഒരു വിദേശവനിതയുടെ മകന് ഒരിക്കലും ഒരു രാജ്യസ്‌നേഹിയാകാന്‍ കഴിയില്ല’ എന്ന ചാണക്യന്റെ പരാമര്‍ശം ഉദ്ധരിച്ചാണ് പ്രഗ്യാ സംസാരിച്ചത്. രാഹുല്‍ ഗാന്ധി അത് തെളിയിച്ചെന്നും സോണിയ ഇറ്റലിക്കാരിയായതുകൊണ്ട് രാഹുല്‍ ഇന്ത്യക്കാരനല്ല എന്ന് തങ്ങള്‍ക്ക് ഉറപ്പാണെന്നും പ്രഗ്യാ പറഞ്ഞു.’രാഹുല്‍ ഗാന്ധി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടയാളാണ്. എന്നിട്ടും അയാള്‍ രാജ്യത്തിന് പുറത്തുനിന്ന് കൊണ്ട് പറയുകയാണ്, അയാള്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന്. ഇതിനേക്കാള്‍ രാജ്യത്തിന് നാണക്കേട് വേറെയൊന്നുമില്ല, രാഹുല്‍ ഗാന്ധിയെ രാജ്യത്തുനിന്ന് എടുത്ത് വെളിയില്‍ക്കളയണം’, പ്രഗ്യാ വിമര്‍ശിച്ചു.

ദിവസങ്ങള്‍ക്ക് മുന്‍പ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഒരു പ്രഭാഷണപരമ്പരയില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. ബിജെപി സര്‍ക്കാര്‍ ജനാതിപത്യ, മതേതര സംവിധാനങ്ങളെ അട്ടിമറിക്കുകയാണെന്നും തന്റെ നേര്‍ക്കും പെഗാസസ് സോഫ്റ്റ്വെയര്‍ പ്രയോഗിച്ചിരുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതാണ് പ്രഗ്യാ അടക്കമുള്ള ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News