കടുത്ത ചൂടിനെ മറികടക്കാന്‍ ചില ഭക്ഷണരീതികള്‍ ഇതാ

കടുത്ത ചൂടില്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ തന്നെ വേണം. ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ജാഗ്രത കാണിക്കണമെന്ന് വിദഗ്ധരടക്കം നിര്‍ദേശിക്കുന്നുണ്ട്.

ഒറ്റയിരിപ്പില്‍ ഒരുപാട് വെള്ളം കുടിക്കുന്നതിന് പകരം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് അഭികാമ്യം. വെറും വെള്ളം കുടിക്കുന്നതിന് പകരം ഒരു ചെറിയ കഷ്ണം കറുവപ്പട്ടയോ നാരങ്ങ, വെള്ളരിക്ക, ഓറഞ്ച് എന്നിവയോ ചേര്‍ത്ത് കുടിക്കാം.

വേനല്‍ കാലത്തേക്കായി പ്രത്യേക ഡയറ്റ് പ്ലാന്‍ തന്നെ വേണം. പതിവായി കഴിക്കുന്ന ഭക്ഷണക്രമത്തിലേക്ക് ചില കൂട്ടിച്ചേര്‍ക്കലുകള്‍ ചൂടിനെ പ്രതിരോധിക്കാനായി വേണ്ടിവരും. എണ്ണയില്‍ വറുത്ത പലഹാരങ്ങളും എരിവ് കൂടിയ ഭക്ഷണപദാര്‍ത്ഥങ്ങളും ഒഴിവാക്കണം.

ഉച്ചഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണം. തൈര് പ്രത്യേകം ചേര്‍ക്കണം. കിടക്കുന്നതിന് നാല് മണിക്കൂര്‍ മൂമ്പ് അത്താഴം കഴിക്കുകയും വേണം. പച്ചക്കറികള്‍ വേവിച്ച് അല്‍പം ഉപ്പും കുരുമുളകും ചേര്‍ത്ത് അത്താഴത്തിന് കഴിക്കാം. ഇതിനൊപ്പം ചപ്പാത്തിയും പരിപ്പുകറിയും കഴിക്കാവുന്നതാണ്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ശരീരത്തില്‍ ചൂട് കൂടാന്‍ കാരണമാകും. അതേസമയം ഇവ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പകരം ചെറിയ അളവില്‍ കഴിക്കാവുന്നതാണ്.

അവശത തോന്നുമ്പോള്‍ ഒരു ചായയോ കാപ്പിയോ ഒക്കെ കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതിന് പകരം സംഭാരം, നാരങ്ങാവെള്ളം, ഇളനീര് എന്നിവയാണ് നല്ലത്. ദിവസവും ധാരാളം ചായയും കാപ്പിയും കുടിക്കുന്ന ശീലമുള്ളവരാണെങ്കിലും വേനല്‍ക്കാലത്ത് ഇത് നല്ലതല്ല. രണ്ട് കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കരുത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News