ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംപിടിച്ച് നന്‍പകല്‍ നേരത്ത് മയക്കം. പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിലാണ് നന്‍പകല്‍ സ്ഥാനം നേടിയത്. ലിജോയും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാര്‍ത്ത തന്നെ മലയാള സിനിമാ പ്രേമികള്‍ക്കുണ്ടാക്കിയ ആവേശം ചെറുതല്ലായിരുന്നു.
പട്ടികയില്‍ ആദ്യത്തെ സ്ഥാനമാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ സ്ഥാനം നേടിയ ഏക ചിത്രമാണിത്. ജംബോ, എ ഹ്യൂമസ് പൊസിഷന്‍, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് നന്‍പകല്‍ നേരത്ത് മയക്കം ഇടംപിടിച്ചത്.
മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രത്തിനുണ്ടായ അസാധാരണമായ മാറ്റത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. തമിഴ്‌നാടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്തത്. മമ്മൂട്ടിക്ക് പുറമേ അശോകന്‍, രമ്യാ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വത് അശോക്കുമാര്‍, സഞ്ജന ദിപു തുടങ്ങിയവര്‍ വേഷമിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here