ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് രൂപപ്പെട്ട പുകപടലടങ്ങള്‍ കുറഞ്ഞതോടെ കൊച്ചിയിലെ വായു ഗുണനിലവാര തോത് മെച്ചപ്പെട്ട അവസ്ഥയിലേക്ക്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൊല്യൂഷന്‍ കലണ്ടറില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കൊച്ചിയുടെ അന്തരീക്ഷത്തില്‍ നിന്ന് പുക പടലങ്ങള്‍ മെല്ലെ മാറി തുടങ്ങി. ഒപ്പം വായു ഗുണ നിലവാര തോതിന്റെ സൂചികയിലും മാറ്റം പ്രകടമായി. രാവിലെ ഏതാനും മണിക്കൂറുകള്‍ പിഎം2.5 സൂക്ഷ്മ കണികകളുടെ തോത് 441 ലേക്ക് എത്തിയെങ്കില്‍ വളരെ വേഗം തന്നെ 180ന് താഴെയെത്തി. പിഎം10 ന്റെ അളവ് നിലവില്‍ 112 ന് താഴെ നില്‍ക്കുന്നതും ആശ്വാസകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വരും മണിക്കൂറുകളില്‍ ഇനിയും കുറയുമെന്നതിന്റെ സൂചനകളാണ് വൈറ്റിലയില്‍ സ്ഥാപിച്ചിരിക്കുന്ന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പൊല്യൂഷന്‍ കലണ്ടറില്‍ രേഖപ്പെടുത്തുന്നത്.
ശുദ്ധവായുവിന് ഇരുണ്ട പച്ച നിറം, സാമാന്യം നല്ലവായുവിന് ഇളംപച്ച നിറം, അസുഖമുള്ളവര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്ന വായുവിന്റെ നിറം മഞ്ഞ, രോഗങ്ങള്‍ക്ക് കാരണമാകുന്ന വായു ചുവപ്പും, അപകടകരമായ അശുദ്ധവായു ഇരുണ്ട ചുവപ്പു നിറത്തിലുമാണ് അടയാളപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here