വയനാട് തൊവരിമലയില്‍ പശുവിനെ കടുവ കൊന്നു

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. നെന്മേനി തൊവരിമലയില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ബാബു എന്ന കര്‍ഷകന്റെ പശുവിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. മൂന്നുവയസ്സുള്ള 12 ലിറ്റര്‍ പാല്‍ കറക്കുന്ന പശുവാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പ്രദേശം ആശങ്കയിലാണ്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സ്ഥലമാണിത്. മൂന്ന് ക്യാമറകളും കൂടും വനം വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പശു ആക്രമിക്കപ്പെടുകയും കടുവയെ വീട്ടുകാര്‍ കാണുകയും ചെയ്ത സാഹചര്യത്തില്‍ കടുവയെ പിടികൂടാന്‍ കൂടുതല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News