ലോകത്തിലെ തന്നെ ശതകോടീശ്വരന്മാരില്‍ മുന്‍പന്തിയിലാണ് ഇലോണ്‍ മസ്‌ക്. ടെസ്ല, സ്‌പേസ് എസ്‌കസ്, ട്വിറ്റര്‍ തുടങ്ങിയ ഭീമന്‍ കമ്പനികളുടെ ഉടമസ്ഥന്‍. പലപ്പോഴും ഇലോണ്‍ മസ്‌ക് വാര്‍ത്തകളില്‍ നിറയാറുണ്ട്. ജീവനക്കാരോടുള്ള മോശം പെരുമാറ്റം, മുന്നറിയിപ്പില്ലാതെ പിരിച്ചുവിടല്‍ തുടങ്ങിയ പല വിവാദങ്ങളും മസ്‌കിനെ ചുറ്റിപ്പറ്റിയുണ്ട്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി മസ്‌കിനെക്കുറിച്ച് വന്നിരിക്കുകയാണ്.
മസ്‌കും അദ്ദേഹത്തിന്റെ കമ്പനികളും ടെക്സാസില്‍ ഒരു പട്ടണം പണിയാന്‍ ഏക്കറ് കണക്കിന് സ്ഥലം വാങ്ങിക്കൂട്ടാന്‍ പോകുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മസ്‌കിന്റെ മുഴുവന്‍ കമ്പനികളിലെയും തൊഴിലാളികള്‍ക്ക് വേണ്ടിയാണ് പട്ടണം പണിയുന്നത്. അവിടെ അവര്‍ക്ക് കുറഞ്ഞ വാടകയില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുകയും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളുമായി വലിയൊരു ടൗണ്‍ഷിപ്പ് ഉണ്ടാക്കുകയും ചെയ്യാന്‍ പോകുകയാണ്. ഇപ്പോള്‍ത്തന്നെ 3500 ഏക്കറോളം സ്ഥലം വാങ്ങിച്ചു കഴിഞ്ഞെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടെക്സാസില്‍ത്തന്നെ മസ്‌കിന്റെ കമ്പനികളുടെ നിരവധി ഓഫീസുകളുണ്ട്. ജീവനക്കാര്‍ക്ക് സുഖമായി ജോലിചെയ്യാനാണ് ഈ നീക്കമെന്നാണ് മസ്‌കിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പൈസ ചിലവാക്കാന്‍ യാതൊരു മടിയുമില്ലാത്ത, വാക്ക് പാലിക്കാന്‍ ഏതറ്റം വരെയും പോകുന്ന മസ്‌ക് സ്വന്തമായി ഒരു പട്ടണം പണിയുമെന്ന് തന്നെയാണ് ആളുകള്‍ കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here