വീട് നിര്‍മ്മിക്കാനെടുത്ത കുഴിയില്‍ നിധി

വീട് നിര്‍മ്മിക്കാനായി കുഴിയെടുക്കുന്നതിനിടയില്‍ നിധി കണ്ടെത്തി. വര്‍ഷങ്ങള്‍ പഴക്കമുള്ള വെള്ളി ആഭരണങ്ങളും നാണയങ്ങളുമാണ് കണ്ടെടുത്തത്. യുപിയിലെ വ്യാസ്പുര ഗ്രാമത്തിലാണ് സംഭവം. വ്യാസ്പുര സ്വദേശിയായ കമലേഷ് കുശ്വാഹയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്നാണ് നിധി കണ്ടെത്തിയത്.

ആഭരണങ്ങള്‍ക്കും നാണയങ്ങള്‍ക്കും 161 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പരിശോധനയില്‍ വ്യക്തമായി. 1862 ആണ് നാണയങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വര്‍ഷം. 279 നാണയങ്ങളാണ് കണ്ടെത്തിയത്.

കണ്ടെത്തിയ വസ്തുക്കള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. കൂടുതല്‍ പരിശോധനകള്‍ക്കായി സ്ഥലം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ സീല്‍ ചെയ്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News