ഇതിഹാസ താരങ്ങള്‍ക്ക് കഴിയാത്ത റെക്കോര്‍ഡ് സ്വന്തമാക്കി നഥാന്‍ ലിയോണ്‍

ഓസിസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ഇതിഹാസ ബൗളര്‍മാരായ ഷെയ്ന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, വസീം അക്രം, കോര്‍ട്ട്നി വാല്‍ഷ്, ബ്രെറ്റ് ലീ, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്ലെന്‍ മഗ്രാത്ത്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ക്ക് നേടാന്‍ കഴിയാത്ത റെക്കോര്‍ഡ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാനായ കെഎസ് ഭരതിനെ 44 റണ്‍സിന് പുറത്താക്കിയതോടെയാണ് ലിയോണ്‍ പുതിയ ഒരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചത്.

ഭരതിന്റെ വിക്കറ്റ് നേടിയതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന വിദേശ താരം എന്ന റെക്കോര്‍ഡാണ് ലിയോണ്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ മണ്ണില്‍ 55 വിക്കറ്റുകള്‍ നേടിയ35 കാരനായ ലിയോണ്‍ 41 വര്‍ഷം പഴക്കമുള്ള ഇംഗ്ലണ്ട് സ്പിന്നര്‍ ഡെറക് അണ്ടര്‍വുഡിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. അണ്ടര്‍വുഡ് 16 മത്സരങ്ങളില്‍ നിന്നും 54 വിക്കറ്റ് നേടിയപ്പോള്‍ ലിയോണ്‍ വെറും 11 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തെ മറികടന്നത്.

ഇന്ത്യയിലെ വിദേശ വിക്കറ്റ് വേട്ടക്കാര്‍

കളിക്കാരന്‍, രാജ്യം, മത്സരങ്ങള്‍ വിക്കറ്റുകള്‍, മികച്ച പ്രകടനം എന്ന ക്രമത്തില്‍
1. നഥാന്‍ ലിയോണ്‍ -ഓസ്‌ട്രേലിയ – 11* – 55*- 8/50
2. ഡെറക് അണ്ടര്‍വുഡ് – ഇംഗ്ലണ്ട് – 16 – 54 – 5/84
3. റിച്ചി ബെനൗഡ് – ഓസ്‌ട്രേലിയ – 8 – 52 – 7/72
4. കോര്‍ട്ട്‌നി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 7- 43 – 6/79
5. മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക- 10 – 40 – 7/100

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News