മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം

സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് ഒരു മരണം. സന്ദര്‍ശനവിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങവേ റിയാദിന് സമീപമാണ് മലയാളി കുടുംബങ്ങളുടെ കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നീസയാണ് (34) മരിച്ചത്.

ഖൈറുന്നീസയുടെ മൂന്ന് വയസുള്ള മകന്‍ മുഹമ്മദ് റൈഹാന്‍, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഭാര്യ, ഇവരുടെ കുട്ടി എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഖൈറുന്നീസയുടെ ഭര്‍ത്താവ് ഹംസ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പരുക്കേറ്റവര്‍ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News