സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന കാരണത്താല്‍ ലോഡ് ഷെഡിംഗ് നടപ്പിലാക്കരുതെന്ന് കേന്ദ്രം. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം.

സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിച്ചാല്‍ അത് രാജ്യത്ത് വൈദ്യുത ക്ഷാമം നിലവിലുണ്ടെന്ന പ്രതീതി സൃഷ്ടിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് ജലവൈദ്യുത പദ്ധതികളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞെന്ന ഒറ്റക്കാരണത്താല്‍ സംസ്ഥാനങ്ങളില്‍ ലോഡ് ഷെഡിംഗ് പ്രഖ്യാപിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.

സംസ്ഥാനങ്ങളുടെ അധിക വൈദ്യുത ആവശ്യം നിറവേറ്റാന്‍ രാജ്യത്തെ എല്ലാ കല്‍ക്കരി വൈദ്യുതി പ്ലാന്റുകളും 16 മുതല്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പ്ലാന്റുകളും ആവശ്യത്തിന് കല്‍ക്കരി സൂക്ഷിക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കല്‍ക്കരി കൊണ്ടു പോകാന്‍ ആവശ്യമുള്ള റെയില്‍വേ റേക്കുകള്‍ സജ്ജമാക്കാനും ഇന്ത്യന്‍ റെയില്‍വെയോട് കേന്ദ്രം ആവശ്യപ്പെട്ടു. വൈദ്യുതി ആവശ്യം വര്‍ദ്ധിച്ചാല്‍ എന്‍ടിപിസിയുടെ ഗ്യാസ് പ്ലാന്റുകള്‍ ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News