അന്‍പത്തിനാലാമത് സിഐഎസ്എഫ് റൈസിംഗ് ഡേ പരേഡിനായി ഞായറാഴ്ച ഹൈദരാബാദിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ട്രോളി ഭാരത് രാഷ്ട്ര സമിതി. ‘വാഷിങ് പൗഡര്‍ നിര്‍മ്മ’ ബോര്‍ഡുകളാണ് നഗരത്തില്‍ വെച്ചിട്ടുളളത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത ബിശ്വ ശര്‍മ്മ, നാരായണ്‍ റാണെ, സുവേന്ദു അധികാരി, സുജന ചൗധരി, ഈശ്വരപ്പ തുടങ്ങിയ നേതാക്കളുടെ മുഖംവെച്ച് നിര്‍മ്മ പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രമാണ് ബോര്‍ഡിലുള്ളത്.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തുന്നവരെ വെളുപ്പിക്കലാണ് നടക്കുന്നതെന്ന് ബിആര്‍എസ് ആരോപിക്കുന്നു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ബിആര്‍സി എംഎല്‍സി കെ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതിനിടെയാണ് അമിത് ഷായെ ട്രോളിയുളള ഫ്ലക്സ് ബോര്‍ഡുകള്‍ ഹൈദരാബാദില്‍ ഉയര്‍ന്നത്.
കെസിആറിന്റെ മകളെ ഇഡി ചോദ്യം ചെയ്തതിന് പിന്നാലെ ബിആര്‍എസും ബിജെപിയും പരസ്പര പോരിലാണ്. ബോര്‍ഡ് വെച്ചതിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here