സംസ്ഥാനത്ത് വേനല്‍ച്ചൂട് രൂക്ഷമായതോടെ പാമ്പുകളും ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. അന്തരീക്ഷതാപനില കടുത്തതോടെ ശീതരക്തമുള്ള പാമ്പുകള്‍ ശരീരത്തിലെ താപനില നിലനിര്‍ത്താന്‍ വേണ്ടി തണുപ്പുള്ള സ്ഥലങ്ങള്‍ തേടിയാണ് കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത്.
മാളം വിട്ടിറങ്ങുന്ന പാമ്പുകളെ പിടിക്കാന്‍ പരിശീലനം നല്‍കിയ വളണ്ടിയര്‍മാരെ വനംവകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി സര്‍പ്പ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പാമ്പുകളുടെ ശല്യമുണ്ടായാല്‍ ഇവരെ വിളിക്കാം.
പാമ്പുകളുടെ ശല്യമൊഴിവാക്കാന്‍ വേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍
വീടിന് സമീപം ചപ്പുചവറുകള്‍ കൂട്ടിയിടരുത്. ചപ്പുചവറുകള്‍ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് പാമ്പുകള്‍ തണുപ്പ് തേടി എത്തുന്നത്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. തണുപ്പ് കിട്ടുന്ന വസ്തുക്കള്‍ വീടിന്റെ പരിസരത്ത് കൂട്ടി വയ്ക്കരുത്.
ഷൂസ് പോലുള്ളവ നന്നായി പരിശോധിച്ച ശേഷം മാത്രം ധരിക്കുക.
രാത്രികാലങ്ങളില്‍ ഉറച്ച കാലടികളോടെ നടക്കുക. പാമ്പ് കടിയേറ്റയാളെ ഭയപ്പെടുത്താതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുക.
പാമ്പിനെ കണ്ടാല്‍ ഉടന്‍ വളണ്ടിയര്‍മാരെ വിവരം അറിയിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here