കണ്ണൂരില്‍ ബജ്‌റംഗ്ദള്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം

കണ്ണൂര്‍ കാക്കയങ്ങാട് ബജ്‌റംഗ്ദള്‍ നേതാവിന്റെ വീട്ടില്‍ സ്‌ഫോടനം. ബജ്‌റംഗ്ദള്‍ ജില്ലാ സംയോജക് എ.കെ. സന്തോഷിന്റെ വീട്ടിലാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് സംശയം.

സന്തോഷിനും ഭാര്യ ലസിതക്കും സ്‌ഫോടനത്തില്‍ പരുക്കേറ്റു. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ സന്തോഷിനെ ഇരിട്ടി ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സക്കായി തലശ്ശേരിയിലേക്ക് കൊണ്ടുപോയി.സമാന സംഭവം മുമ്പും ഉണ്ടായിട്ടുണ്ട്. അന്ന് സന്തോഷിന്റെ വിരലുകള്‍ അറ്റുപോയിരുന്നു.

സ്ഫോടന സമയത്ത് സന്തോഷിന്റെ അമ്മയും കുട്ടികളും വീട്ടില്‍ വേറെ മുറിയിലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News