കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു

കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ ആള്‍ മുങ്ങി മരിച്ചു. വൈകിട്ട് 5 മണിയോടെയാണ് സംഭവം. അരുവിക്കര-മുല്ലശ്ശേരി സ്വദേശി ഷാജി(56)ആണ് മരിച്ചത്. ഷാജി ഉള്‍പ്പെടെ 3 പേര്‍ കുളിക്കാനായി അരുവിക്കര കരമനയാറ്റിന്‍ തീരമായ ഇരുമ്പ എന്ന സ്ഥലത്ത് എത്തിയതായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration