കാമുകന്റെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി

യുവാവിന്റെ ശരീരത്തില്‍ തിളച്ച എണ്ണയൊഴിച്ച് യുവതി. പ്രണയത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് കാമുകനായ യുവാവിന്റെ മുഖത്തും ദേഹത്തും യുവതി തിളച്ച എണ്ണയൊഴിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ വര്‍ണപുരം സ്വദേശിയായ കാര്‍ത്തിയെ(27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ യുവാവിന്റെ ബന്ധുവായ മീനാദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മീനാദേവി കാര്‍ത്തിയുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു. മീനയെ വിവാഹം കഴിക്കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ കാര്‍ത്തി വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞ് ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്നാണ് മീനാദേവി യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചത്. യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗുരുതരമായി പരുക്കേറ്റ കാര്‍ത്തിയെ ആശുപത്രിയിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk