ഓസ്‌കാര്‍ പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹ നടി ജെമി ലീ കര്‍ട്ടിസ്

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചു. മികച്ച ആനിമേഷന്‍ ചിത്രം ഗില്ലെര്‍മോ ഡെല്‍ ടോറോസ് പിനോച്ചിയോ. മികച്ച സഹ നടന്‍ കെ ഹുയ് ക്വാന്‍ .മികച്ച സഹ നടി ജെമി ലീ കര്‍ട്ടിസ് ( ചിത്രംഎവരി തിംഗ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്). മികച്ച ഷോര്‍ട്ട് ഫിലിം ആന്‍ ഐറിഷ് ഗുഡ് ബൈ, മികച്ച മികച്ച ഛായഗ്രഹകന്‍ ജെയിംസ് ഫ്രണ്ട് ( ചിത്രം ഓള്‍ ക്വയറ്റ് ഓണ്‍ ദി വെസ്റ്റേണ്‍ ഫ്രണ്ട്) മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം നവല്‍നി.

ആര്‍ആര്‍ആര്‍ സംവിധായകന്‍ എസ്എസ് രാജമൗലി, റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരും ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നു. ലോസ് ആഞ്ജലിസിലെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് നടക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുകോണ്‍ പുരസ്‌കാരം വേദിയിലെ അവതാരകരില്‍ ഒരാളാണ്. ഇതിനായി ശനിയാഴ്ച ദീപിക ലോസ് ആഞ്ജലിസിലെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News