ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈഫ് മിഷന്‍ അഴിമതി ആരോപണ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച്ച ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

കേസ് കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നുമാണ് ശിവശങ്കറിന്റെ വാദം. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ശിവശങ്കര്‍ ജാമാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് എം ശിവശങ്കര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News