രാജ്യത്ത് സ്വവര്‍ഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചുഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
അതെസമയം സ്വവര്‍ഗവിവാഹത്തെ എതിര്‍ത്തു കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വവര്‍ഗ്ഗവിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനെതിരാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടികാട്ടുന്നത്. സെക്ഷന്‍ 377 റദ്ദാക്കിയതുകൊണ്ട് സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് അവകാശപ്പെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. 2018 സെപ്തംബറിലാണ് സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 സുപ്രീംകോടതി റദ്ദാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here