95-ാം ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡിനായി മത്സരിക്കുന്ന ഇന്ത്യയുടെ ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവതരിപ്പിച്ചു. നടി ദീപിക പദുക്കോണ്‍ ഗാനത്തെക്കുറിച്ചുള്ള അവതരണം നല്‍കി.
അതേസമയം, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദി എലിഫന്റ് വിസ്പറേഴ്സ് എന്ന ഇന്ത്യന്‍ ചിത്രത്തിന് പുരസ്‌കാരം ലഭിച്ചു. ഊട്ടി സ്വദേശിനിയായ കാര്‍ത്തികി ഗോണ്‍സാല്‍വസാണ് 41 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധായിക.
അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി പാപ്പാന്‍ ദമ്പതികളെക്കുറിച്ചുള്ളതാണ് ചിത്രം. രഘു 2017 മേയ് 26ന് മുതുമലയിലെ തെപ്പക്കാട്ടിലെത്തിയ രഘു എന്ന ആനയും ദമ്പതികളും തമ്മിലുള്ള നിരുപാധികമായ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും മനോഹരമായ കഥയാണ് ചിത്രത്തിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here