തൊണ്ണൂറ്റിയഞ്ചാം ഒസ്കറിൽ ഇന്ത്യക്ക് രണ്ട് പുരസ്കാരങ്ങൾ.മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിന് പിന്നാലെ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്കാർ വേദിയിൽ ഇന്ത്യ അഭിമാനമുയർത്തിയിരിക്കുന്നത്. ഒർജിനൽ സോംഗ് വിഭാഗത്തിലാണ് ആർആർആർ പുരസ്കാരം നേടിയിരിക്കുന്നത്. എംഎം കീരവാണിയാണ് പാട്ടിൻ്റെ സംഗീത സംവിധായകൻ. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്.കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.
ഊട്ടി സ്വദേശിനിയായ കാർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദി എലിഫൻ്റ് വിസ്പറേഴ്സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യ ഓസ്കർവേദിയിൽ ആദ്യം അഭിമാനമുയർത്തിയത്. മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈർഘ്യമുള്ള ചിത്രം പുരസ്കാരം നേടിയത്.
അനാഥരായിപ്പോയ കുട്ടിയാനകളെ ദത്തെടുത്ത് സ്വന്തം മക്കളെപ്പോലെ നോക്കുന്ന മലയാളി പാപ്പാൻ ദമ്പതികളെക്കുറിച്ചുള്ളതാണ് ചിത്രത്തിൻ്റെ പ്രമേയം. 2017 മേയ് 26ന് മുതുമലയിലെ തെപ്പക്കാട്ടിലെത്തിയ രഘു എന്ന ആനയും ദമ്പതികളും തമ്മിലുള്ള നിരുപാധികമായ സ്നേഹത്തിന്റെയും ബന്ധത്തിന്റെയും മനോഹരമായ കഥയാണ് ചിത്രത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here