ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസ്. ബെന്നി ബെഹന്നാന്‍ എംപിയാണ് പാര്‍ലമെന്റില്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നടന്ന തീപിടുത്തം ഒരു ജനതയെ ആഴ്ചകളായി ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരിസരവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അടിയന്തിര പ്രമേയ നോട്ടീസില്‍ പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ കൂടുതല്‍ സേനാവിഭാഗങ്ങളും, സഹായങ്ങളും ബ്രഹ്‌മപുരത്തിലേക്ക് ആവശ്യമാണെന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പരിഹാരം കാണുന്നതിന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് അടിയന്തിര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടു.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. ഇന്ന് മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ രണ്ടാംപാദ ബജറ്റ് സെഷന്‍ ഏപ്രില്‍ 6 വരെ നീളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here