‘തലൈവര്‍ എന്നെ ക്ഷണിച്ച ദിവസം വന്നെത്തി’ സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് സഞ്ജു

തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമയുടെത്തന്നെ സൂപ്പര്‍സ്റ്റാറാണ് രജനികാന്ത്. രജനിക് കേരളത്തിന് പുറത്തുള്ള ആരാധകവൃന്ദം തന്നെ അമ്പരപ്പിക്കുന്നതാണ്. ഇപ്പോളിതാ മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഒരാളാണ് രജനികാന്തിനെ നേരിട്ട് പോയിക്കണ്ട വിവരം പങ്കുവെച്ചരിക്കുന്നത്.

സഞ്ജു സാംസണാണ് തലൈവരുടെ ക്ഷണം സ്വീകരിച്ച്, വീട്ടില്‍പോയി അദ്ദേഹത്തെ കണ്ടത്. ആ വിവരം സഞ്ജു ട്വിറ്ററിലൂടെ അറിയിക്കുന്നത് ഇങ്ങനെയാണ്. ‘ എന്റെ ഏഴാം വയസ്സ് മുതല്‍ ഞാന്‍ രജനി ഫാന്‍ ആണ്. അന്നേ ഞാന്‍ മാതാപിതാക്കളോട് പറയുമായിരുന്നു ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍പോയി കാണുമെന്ന്. 21 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവരെ തന്നെ എന്നെ വീട്ടിലേക്ക് ക്ഷണിച്ച ദിവസം വന്നെത്തി’. കുറിപ്പിന്റെ കൂടെ രജനിയുടെ ചേര്‍ന്നുനില്‍ക്കുന്നതിന്റെ ചിത്രവുമുണ്ട്.

നിലവില്‍ ഐ.പി.എല്ലിനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് സഞ്ജു. അവസാനനമായി ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നത് ശ്രീലങ്കന്‍ പരമ്പരയ്ക്കുള്ള ടീമിലൊപ്പമായിരുന്നു. ശ്രീലങ്കക്കെതിരെയുള്ള പരമ്പരക്കിടയില്‍ കൈമുട്ടിന് പരിക്കേറ്റിരുന്നതിനാല്‍ താരം ദേശീയ ടീമില്‍നിന്ന് പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News