ദില്ലിയില്‍നിന്ന് ദോഹയിലേക്ക് പറന്ന വിമാനം കറാച്ചിയിലേക് തിരിച്ചുവിട്ടു

ദില്ലിയില്‍നിന്ന് ദോഹയിലേക്ക് പറന്ന ഇന്‍ഡിഗോ വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാരില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് വഴിതിരിച്ചുവിടാനുള്ള കാരണമെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

ദില്ലിയില്‍നിന്ന് ദോഹയിലേക്ക് കറാച്ചി വഴിയാണ് വിമാനം പോകേണ്ടത്. അതിനിടയിലാണ് ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായത്. അതിനാല്‍ കറാച്ചിയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. എന്നാല്‍ വിമാനം നിലത്തിറക്കിയശേഷം ആശുപത്രിയിലേക്ക് മാറ്റിയ യാത്രക്കാരന്‍ യാത്രാമധ്യേ മരിച്ചു. മറ്റ് യാത്രക്കാരെ വേറൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുമെന്നും കമ്പനി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration