കെപിസിസി പ്രസിഡന്റിനെതിരെയും സംസ്ഥാന നേതൃത്വത്തിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി. തന്നെ അപമാനിക്കാന്‍ വേണ്ടിയാണ് നോട്ടീസ് നല്‍കിയതെന്നും മുരളീധരന്‍ ആരോപിച്ചു. ഇനി ലോക്‌സഭയിലും നിയമസഭയിലേക്കും താന്‍ മത്സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് എംപിമാരെ പിണക്കിയതിന്റെ ഭവിഷ്യത്ത് നല്ലതായിരിക്കില്ല. തന്റെ സേവനം വേണോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ. പാര്‍ട്ടിയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നും. നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ടിയില്‍ സ്ഥാനമുള്ളു എന്നും മുരളീധരന്‍ പറഞ്ഞു. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ എം.കെ. രാഘവന്‍ പരസ്യമായി നേതൃത്വത്തെ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ താന്‍ തെറ്റൊന്നും കണ്ടില്ല, അതുകൊണ്ടാണ് അദ്ദേഹത്തെ പിന്തുണച്ചതെന്നും മുരളീധരന്‍ പറഞ്ഞു. സംഘടനാ കാര്യങ്ങള്‍ പറയാന്‍ പാര്‍ടിയില്‍ വേദിയില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി
നേതൃത്വത്തിനെതിരായ പരസ്യ വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി എം.കെ. രാഘവന്‍ എംപിക്കും കെ മുരളീധന്‍ എംപിക്കും നോട്ടീസ് നല്‍കിയിരുന്നു. ഇതാണ് മുരളീധരനെ ചൊടിപ്പിച്ചത്. വരും ദിവസങ്ങളില്‍ കെപിസിസില്‍ പൊട്ടിത്തെറികള്‍ തുടരുമെന്നുള്ള സൂചനയായാണ് മുരളീധരന്റെ അതൃപ്തി വിലയിരുത്തപ്പെടുന്നത്. രാഘവനും മുരളീധരനും പിന്തുണയുമായി നിരവധി എ, ഐ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത് വരുന്നതും സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here