ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. തീപിടുത്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.
മാലിന്യം മനപൂര്‍വ്വം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒരു നാടിനെ ആകെ വിഷ പുകയിലാക്കിയ കരാറുകാരനെ രക്ഷിക്കാനായി സംസാരിക്കുകയാണ് മന്ത്രി എം.ബി. രാജേഷ്. കരാറുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അന്വേഷണം നടത്താത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.
കരാര്‍ കമ്പനിയെ ന്യായീകരിക്കുന്ന മന്ത്രിമാരാണുള്ളത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ അന്വേഷണ ഏജന്‍സി ഭരിക്കുന്നതില്‍ അര്‍ത്ഥമില്ല. സി.ബി.ഐ അന്വേഷണം അനിവാര്യമാണ്. ദുരിതത്തിനിരയായ മുഴുവന്‍ ആളുകള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here