‘പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് കാരണം’, പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

ഗുജറാത്തിലെ രാജ്കോട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ധോരാജി ടൗണിനടുത്തുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പോര്‍ബന്ദര്‍ സ്വദേശിനി ദിവ്യ രമേശി(16)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അച്ഛന്‍ മാത്രമാണ് മരണത്തിന് ഉത്തരവാദിയെന്നാണ് പെണ്‍കുട്ടി കത്തില്‍ പറയുന്നത്. ‘പപ്പാ, നിങ്ങള്‍ മാത്രമാണ് എന്റെ മരണത്തിന് കാരണം. ഞാന്‍ നിങ്ങളെ വെറുക്കുന്നു പപ്പാ’, കുറിപ്പില്‍ പറയുന്നു.

സ്‌കൂളിലെ മെസ്സില്‍ നിന്നും അത്താഴം കഴിച്ച ശേഷം ദിവ്യ മുറിയിലേക്ക് മടങ്ങി. സുഖമില്ലാത്തതിനാല്‍ താന്‍ മുറിയിലിരുന്ന് പഠിക്കാമെന്നാണ് ദിവ്യ സുഹൃത്തിനോട് പറഞ്ഞത്. തുടര്‍ന്ന് സുഹൃത്ത് പഠന സമയം കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തിയപ്പോഴാണ് ദിവ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News