ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ 2011 മുതലുളള കരാറുകളെ കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍ കുമാര്‍. തീപിടിത്തത്തെ കുറിച്ച് കമ്മീഷന്‍ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. യോഗത്തില്‍ എല്ലാ നിലയിലും സഹകരിക്കാമെന്നായിരുന്നു പ്രതിപക്ഷം ആദ്യം അറിയിച്ചതെന്ന് മേയര്‍ പറഞ്ഞു. സംഘര്‍ഷത്തിന് പിന്നാലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍.
തരംതിരിച്ച് മാലിന്യം സംസ്‌കരിക്കാന്‍ നടപടി ഉണ്ടാകും. ഉറവിട മാലിന്യ സംസ്‌കരണം നടത്തും. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ പൊതുജനങ്ങളും ഉണ്ടായിരുന്നുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, തീപിടിത്തത്തില്‍ പ്രതിഷേധിച്ച് കൊച്ചി കോര്‍പ്പറേഷനില്‍ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. മേയറെ തടയാന്‍ പ്രതിപക്ഷം ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. കോര്‍പ്പറേഷന്റെ ഷട്ടര്‍ അടയ്ക്കാനുളള യുഡിഎഫ് ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് സുരക്ഷയിലാണ് മേയര്‍ അകത്തേക്ക് കടന്നത്. കൗണ്‍സിലര്‍മാര്‍ ഒഴികെയുളളവരെ പൊലീസ് കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്ന് പുറത്താക്കി. മേയറുടെ റൂമിന്റെ പ്രധാന വാതിലിന്റെ ചില്ല് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ അടിച്ചു തകര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here