കേന്ദ്രഗവണ്‍മെന്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി, ഡിവിഡന്റ് ഇനങ്ങളില്‍ 2021-22ല്‍ മാത്രം ഈടാക്കിയത് 4,92,303 കോടി രൂപ. 2017-18 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 50% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2017-18 ല്‍ ഈയിനത്തില്‍ ലഭിച്ചത് 3,36,163 കോടി രൂപയായിരുന്നു.
കേന്ദ്ര ഗവണ്‍മെന്റ് സെസ്, സര്‍ചാര്‍ജ് തുടങ്ങി വിവിധ ഇനങ്ങളില്‍ ഈടാക്കുന്ന തുകയുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുന്ന കണക്ക് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയിലാണ് വെളിപ്പെടുത്തിയത്. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പെട്രോളിയം മന്ത്രാലയം രേഖാമൂലം മറുപടി നല്‍കിയത്.
മുന്‍സൂചിപ്പിച്ച വര്‍ഷങ്ങളില്‍ രാജ്യത്ത് എല്ലാ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും കൂടി ലഭിച്ച മൊത്തം പെട്രോളിയം നികുതി എന്നത് 2,82,122 കോടി രൂപയാണ്. ഇത് കണക്കിലെടുക്കുമ്പോഴാണ് പെട്രോളിയം നികുതിയുടെ പേരില്‍ കേന്ദ്രം നടത്തുന്ന പകല്‍ക്കൊള്ള വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here